ബത്തേരി -പുല്‍പ്പള്ളി റോഡിലെ തകര്‍ന്ന കുഴികള്‍ അടയ്ക്കാൻ നടപടി വേണം
പുല്‍പ്പള്ളി: പുല്‍പ്പള്ളി-ബത്തേരി റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പരാതി. 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണത്തിനായി 20 കോടി രൂപ അനുവദിച്ചെങ്കിലും നിർമാണ പ്രവർത്തികള്‍ ആരംഭിക്കാൻ ഇതുവരെ യാതൊരു നടപടി ഉണ്ടായിട്ടില്ല.റോഡിന്‍റെ പല ഭാഗങ്ങളിലും വൻകുഴികള്‍ രൂപപ്പെട്ടിട്ടും കുഴികള്‍ അടയ്ക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഇല്ലെന്നാണ് നാട്ടുകാരുടെ പരാതി.പുല്‍പ്പള്ളി താഴെയങ്ങാടി പാലത്തിന് സമീപം റോഡില്‍ വൻ കുഴികള്‍ രൂപപ്പെട്ടതോടെ ചെറിയൊരു മഴ പെയ്താല്‍ കുഴികളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാൻ കാരണമാകുന്നു. ആളുകള്‍ക്ക് ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. മാലിന്യം നിറഞ്ഞവെള്ളക്കെട്ടിലൂടെ വേണം കാല്‍നടയാത്രികർക്ക് സഞ്ചരിക്കാൻ.നിത്യേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡായിട്ടും കുഴികള്‍ നികത്തുന്നതിന് പോലും അധികൃതർ തയാറാക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഈ റോഡിലെ വെള്ളക്കെട്ടില്‍ വീണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. എന്നിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.