ബോധവൽക്കരണ ക്യാമ്പ് നടത്തി
കൽപറ്റ:കെ എസ് ടി എ (എൻ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾക്കായി കൽപറ്റയിൽ ലഹരിക്കെതിരെ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്യാമ്പ് നടത്തി. ഒരു കുടുംബത്തിലുള്ളവർ തന്നെ പലതരത്തിലുള്ള ലഹരിക്കടിമയായി കൊണ്ടിരിക്കുന്ന അവസരത്തിൽ കുടുംബങ്ങളിൽ നിന്നു ലഹരിക്കെതിരെ എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ പോരാട്ടം ആണ് കെ എസ് ടി എ (എൻ) ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കം എന്ന നിലയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.പെട്രോളിയം ഉൽപാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ എണ്ണവില കുത്തനെ കുറഞ്ഞപ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അന്യായമായി വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ യോഗം പ്രതിഷേധം അറിയിച്ചു.കൽപറ്റ എം ജി ടി ഹാളിൽ നടത്തിയ ലഹരി വിരുദ്ധ പഠന ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ ആർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സി എ ഔസേഫ്, കെ നിഷ, അനിത തിലകാനന്ദ്, ബനാസിർ, പി കെ രമണി, കെ അശോകൻ, എന്നിവർ പ്രസംഗിച്ചു.