Event More NewsFeature NewsNewsPoliticsPopular NewsRecent News

മീനങ്ങാടി ഗവ. എൽ പി സ്കൂൾ കെട്ടിടത്തിനു ശിലയിട്ടു

മീനങ്ങാടി : മീനങ്ങാടി ഗവ. എൽ പി സ്കൂളിനു കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1 കോടി 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലയിടൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമ അധ്യാപകൻ ബിനോ പോൾ സ്വാഗതം പറഞ്ഞു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, സ്കൂൾ പി ടി എ , എസ്എംസി, എംപിടിഎ, എസ് എസ് ജി അംഗങ്ങൾ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡന്റ്‌ വിനോദ് അണിമംഗലത്ത് നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *