Event More NewsFeature NewsNewsPoliticsPopular NewsRecent News

ആശാസമരം: ‘സർക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു, കൂടുതൽ വിട്ടുവീഴ്ചക്കില്ല’; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ആശമാരുടെ സമരത്തിൽ കൂടുതൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി.ഒരു സർക്കാരിന് ചെയ്യാവുന്നതിൻ്റെ പരമാവധി വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്.ആശമാരുടെ നിവേദനം കൈപ്പറ്റിയെന്നും, ഇനി ധാരണയിൽ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്‌ചയെന്നും മന്ത്രി പറഞ്ഞു.അതേസമയം,സെക്രട്ടറിയേറ്റിന് മുന്നിലെ സമരം 58-ാം ദിവസത്തിലേക്ക് കടന്നു. ആശമാരുടെ പ്രശ്നം പരിഹരിക്കാൻ സമിതി രൂപീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യവകുപ്പ്. സമരക്കാരുമായി തുടർ ചർച്ചകൾ നടത്തുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമായ മറുപടി നൽകിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *