Event More NewsFeature NewsNewsPoliticsPopular NewsRecent News

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

തരുവണ: പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശ പ്രകാരം, എട്ടാം ക്ലാസ്സിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തില്‍ ഓരോ വിഷയത്തിനും മിനിമം 30 % മാര്‍ക്ക് ലഭിക്കാതെ പോയ കുട്ടികള്‍ക്കുള്ള പിന്തുണാ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ തരുവണ ഹൈസ്‌കൂളില്‍ നിര്‍വ്വഹിച്ചു. അമ്പതിലധികം രക്ഷിതാക്കള്‍ പങ്കെടുത്ത സദസ്സില്‍ മുഹമ്മദലി മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ്സ് നിര്‍മ്മലജോസഫ് അദ്ധ്യക്ഷനായി.കൃത്യമായ ധാരണകള്‍ നല്‍കിക്കൊണ്ട് പിന്നോക്കം വന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പ്രത്യേകം ടൈംടേബിള്‍ ക്രമീകരിച്ചു. ഇക്കൊല്ലം നടപ്പിലാക്കുന്ന ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ തുടര്‍ച്ചാ യോഗത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സ്‌കൂള്‍ എസ്.എം.സി അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും പങ്കെടുത്തു. ഏപ്രില്‍ 8 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ സ്‌കൂളിലെത്തി കുട്ടികള്‍ക്ക് അധിക പിന്തുണാ ക്ലാസ്സുകള്‍ നവകുന്നതാണ്.അതിന് ശേഷം മൂല്യ നിര്‍ണ്ണയം നടത്താനും നിര്‍ദ്ധേശിക്കപ്പെട്ട രീതിയിലുള്ള വിജയം ഉറപ്പാക്കാവും തീരുമാനമെടുത്തു.അബ്ദുല്‍ ഗനി, സന്ധ്യ.വി, ശ്രീജ.ഒ, അധ്യാപികമാരായ ബുഷ്‌റ.ഇ, പ്രീത.കെ ,അബ്ദുല്‍ റഷീദ്. കെ, ലിയോ പി. ആന്റണി, മേഴ്‌സി.പി.വി, ബ്രിഡ്ജിത്, ഷഹര്‍ബാന്‍ എന്നീ അധ്യാപകര്‍ പദ്ധതി നടത്തിപ്പ് കോര്‍ഡിനേറ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *