Feature NewsNewsPopular NewsRecent Newsകേരളം

മുണ്ടൂരിലെ കാട്ടാനാക്രമണം;കൊല്ലപ്പെട്ട അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. അലൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും മുണ്ടൂരിൽ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് വനംമന്ത്രി അറിയിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആനകൾ വനമേഖലയിൽ തുടരുന്നുണ്ട്. ഇതിനെ തുരത്താൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

ആനയെ പ്രദേശത്ത് നിന്നും ഉൾക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പൊലീസ് സഹായം ഉൾപ്പെടെ നൽകാനും നിർദേശിച്ചു. കൂടുതൽ ആർആർടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിങ് ഉള്ളതായി ഉറപ്പ് വരുത്തണം. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടൻ നഷ്ട പരിഹാരം നൽകുമെന്നും ആശുപത്രിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *