വന്യജീവി ആക്രമണം: പട്ടികജാതി-വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
കല്‍പ്പറ്റ: വനാതിര്‍ത്തികളിലെ ‘ വന്യജീവി ആക്രമണം തടയാന്‍ മതിയായ സംവിധാനം ഒരുക്കുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ റിപ്പോര്‍ട്ട് വനം-വന്യജീവി വകുപ്പിന്റെ റിപ്പോര്‍ട്ട് തേടി. ജനുവരിയില്‍ മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധ(48) കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിംഗ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. പട്ടികജാതി-വര്‍ഗ ഭൂരിപക്ഷ പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതില്‍ വനം-വന്യജീവി വകുപ്പ് മതിയായ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന്് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്