പതിറ്റാണ്ടുകളായുള്ള പരാതി:പുളിഞ്ഞാൽ സ്‌കൂൾ ചുറ്റുമതിൽ യാഥാർഥ്യമായി
പുളിഞ്ഞാൽ:
സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥി കളുടെയും
പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു
പുളിഞ്ഞാൽ സ്‌കൂളിന് സുരക്ഷിതമായൊരു ചുറ്റുമതിൽ എന്നുള്ളത്.
ജില്ലാ പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ
വിനിയോഗിച്ച് നിർമിച്ചു കൊണ്ട് സ്കൂളിന്റെ ചുറ്റുമതിൽ യാഥാർഥ്യമായിരിക്കുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് ചുറ്റുമതിൽ നാടിനു സമർപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. കല്യാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമറ്റം,ഷൈജി ഷിബു, പി.ടി.എ പ്രസിഡന്റ് ജബ്ബാർ സി. പി,ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,പടയൻ മമ്മൂട്ടി, സി. പി മൊയ്‌തീൻ ഹാജി,ഹംജിത് എൻ.വി,അയൂബ് കെ. വി, ശാഹുൽ ഹമീദ് കെ, സിറാജ് എം. സി, ജിൽജിത് എസ്, ബിന്ദു ബി. ആർ തുടങ്ങിയവർ സംബന്ധിച്ചു.