പച്ചപ്പട്ടണിഞ്ഞ് പുഞ്ചപ്പാടങ്ങള്‍
ബത്തേരി: വേനല്‍മഴ ലഭിച്ചതോടെ ഉണങ്ങിതുടങ്ങിയ പുഞ്ചപ്പാടങ്ങള്‍ പച്ചപ്പട്ടണിഞ്ഞു. വേനല്‍മഴ ലഭിക്കാന്‍ വൈകിയതോടെ പലരും സ്വന്തം നിലയില്‍ വെള്ളം പമ്പ് ചെയ്ത് കൃഷി സംരക്ഷിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ വൈകിയെങ്കിലും അടുപ്പിച്ച് വേനല്‍മഴ ലഭിച്ചതോടെയാണ് പുച്ചപാടങ്ങള്‍ പച്ചപ്പട്ടണിഞ്ഞത്. നൂല്‍പ്പുഴ കണ്ണങ്കോട് പാടശേഖരത്തിലയെടക്കം പുഞ്ചപ്പാടങ്ങള്‍ കനത്ത വേനലിനെ തുടര്‍ന് വെള്ളമില്ലാതെ ഉണക്ക് ബാധിച്ചു തുടങ്ങിയിരുന്നു. പലകര്‍ഷകരും സ്വന്തംനിലയില്‍ കുഴല്‍കിണറില്‍ നിന്നടക്കം വെള്ളംപമ്പ് ചെയ്ത് വയലിലേക്ക് എത്തിച്ചിരുന്നു. പുഴയോരത്തുളള കര്‍ഷകര്‍ ചെറിയ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുഴിയെടുത്ത് അതില്‍ സംഭരിച്ച് ഇവിടെ നിന്നും പമ്പ് ചെയതുമായിരുന്നു വയലില്‍ വെള്ളമെത്തിച്ചിരുന്നത്. എന്നിട്ടും ശക്തമായ ഉണക്കില്‍ നിന്ന് നെല്‍ച്ചെടികളെ സംരക്ഷിച്ചുനിര്‍ത്താന്‍ മിക്കകര്‍ഷകര്‍ക്കും ആയിരുന്നില്ല.ഇത്തവണ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന ഇടമഴ ലഭിക്കാതെ പോയതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറിയത്. പിന്നീട് മാര്‍ച്ചില്‍ അടുപ്പി്ച്ച് വേനല്‍മഴ ലഭിച്ചതോടെയാണ് ഉണക്ക് മാറി പുഞ്ചപ്പാടം നല്ലപച്ചപ്പിലേക്ക് എത്തിയത്. കഴിഞ്ഞതവണ മുപ്പതോളം കര്‍ഷകര്‍ കണ്ണങ്കോട് പുഞ്ചകൃഷി ഇവിടെ ഇറക്കിയിരുന്നു. എന്നാല്‍ വേനല്‍കടുത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനാല്‍ ഇത്തവണ പതിനേഴ് കര്‍ഷകര്‍ പതിനഞ്ച് ഏക്കറില്‍ മാത്രമാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. മാന്‍, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളെ പ്രതിരോധിച്ചാണ് ഇവിടെയുളള കര്‍ഷകര്‍ പുഞ്ചകൃഷി സംരക്ഷിച്ചു പോരുന്നത്. കണ്ണെത്താദൂരത്തോളം പച്ചവിരിച്ചു കിടക്കുന്ന ഈ പുഞ്ചപ്പാടം ഇതുവഴി സഞ്ചരിക്കുന്നവര്‍ക്കും സുന്ദരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്