ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മേപ്പാടി:കാപ്പംകൊല്ലി പ്രോ ലൈഫ് ദിനാചരണത്തിൻ്റെ ഭാഗമായി കാപ്പംകൊല്ലി വിശുദ്ധ സെബസ്റ്റ്യനോസിൻ്റെ ദേവാലയത്തിൽ ഇടവക വിദ്യാഭ്യാസ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾ കൊതിരെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡാനി ജോസഫ് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി ബാബു ഇഞ്ചക്കൽ സ്വാഗതം പറഞ്ഞു. ഇടവക വിദ്യാഭ്യാസ സമിതി കോ ഓർഡിനേറ്റർ മിനി ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി വയനാട് മേഖല കോ ഓർഡിനേറ്റർ ഷാജൻ തദേവൂസ്, വിദ്യാഭ്യാസ ശുശ്രൂഷ സമിതി വയനാട് മേഖല ആനിമേറ്റർ സിസ്റ്റർ റോസിലിൻ, മദർ സുപ്പീരിയർ സിസ്റ്റർ ഡെയ്സി, ഇടവക ആനിമേറ്റർ സിസ്റ്റർ ടെക്സി, മതബോധന പ്രധാന അധ്യാപകൻ ജോസഫ് പെരേപ്പാടൻ, ഇടവക യൂത്ത് പ്രസിഡൻ്റ് റിനു ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വയനാട് ഡയറ്റ് ലക്ചറർ ഡോ: മനോജ് കുമാർ ക്ലാസ് നയിച്ചു