Event More NewsFeature NewsNewsPoliticsPopular NewsRecent News

വിമാനത്താവളങ്ങളിൽ വ്യക്തിഗത ഗതാഗത സൗകര്യം.

മേയ് ഒന്ന് മുതൽ നിർദ്ദിഷ്ട വിമാനത്താവളങ്ങളിൽ വ്യക്തിഗത ഗതാഗത സൗകര്യം മുഖേനയുള്ള ഇറക്കുമതി/ കയറ്റുമതി സൗകര്യത്തിനായി CBIC ഇലക്ട്രോണിക് പ്രോസസ്സിംഗ് അവതരിപ്പിക്കക്കും.

01.05.2025 മുതൽ നിർദ്ദിഷ്ട വിമാനത്താവളങ്ങളിൽ, വിമാന യാത്രക്കാരുടെ വ്യക്തിഗത ഗതാഗത സൗകര്യം മുഖേനയുള്ള രത്നങ്ങൾ, ആഭരണങ്ങൾ/സാമ്പിളുകൾ/പ്രോട്ടോടൈപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട എൻട്രി ബിൽ/ഷിപ്പിംഗ് ബിൽ എന്നിവയ്ക്ക് ഇലക്ട്രോണിക് പ്രോസസ്സിംഗ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള റവന്യൂ വകുപ്പിലെ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് തീരുമാനിച്ചു.

വിദേശ വ്യാപാര നയം (FTP) 2023 നടപടിക്രമങ്ങൾ സംബന്ധിച്ച കൈപ്പുസ്തകം (HBP), 2023 ലെ വ്യവസ്ഥകൾക്ക് വിധേയമായായിരിക്കും വ്യക്തിഗത ഗതാഗത സൗകര്യം മുഖേനയുള്ള കയറ്റുമതി/ഇറക്കുമതി.

HBP യുടെ ഖണ്ഡിക 4.87 ൽ വ്യക്തമാക്കിയിട്ടുള്ള ഒമ്പത് വിമാനത്താവളങ്ങളിൽ (ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, കൊച്ചി, കോയമ്പത്തൂർ, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പൂർ) രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിക്ക് വ്യക്തിഗത ഗതാഗത സൗകര്യം ലഭ്യമാകും. HBP യുടെ ഖണ്ഡിക 4.88 ൽ വ്യക്തമാക്കിയിട്ടുള്ള ഏഴ് വിമാനത്താവളങ്ങളിൽ (ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പൂർ) രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഇറക്കുമതിക്ക് വ്യക്തിഗത ഗതാഗത സൗകര്യം ലഭ്യമാകും. യന്ത്രങ്ങളുടെ സാമ്പിളുകൾ/പ്രോട്ടോടൈപ്പുകളുടെ കാര്യത്തിൽ, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാക്കും.

യുക്തമായ നടപടിക്രമങ്ങളും ഇലക്ട്രോണിക് പ്രോസസ്സിംഗും, രത്നങ്ങൾ, ആഭരണങ്ങൾ, ഉന്നത നിലവാരമുള്ള നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് സുഗമമാക്കുന്നതിന് സഹായകമാകും

Leave a Reply

Your email address will not be published. Required fields are marked *