Feature NewsNewsPopular NewsRecent Newsവയനാട്

മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു‌

മാനന്തവാടി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ

വികസന കോർപ്പറേഷൻ മാനന്തവാടി I, മാനന്തവാടി II, മീനങ്ങാടി, കോട്ടത്തറ, പുൽപ്പള്ളി സിഡിഎസുകളിലെ വിവിധ കുടുംബശ്രീകൾക്കായി 13,49,50,000 രൂപയുടെ മൈക്രോക്രെഡിറ്റ് വായ്‌പ വിതരണം ചെയ്‌തു. മാനന്തവാടി ഡബ്ല്യുഎസ്എസ്എസ് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ ചെയർമാൻ അഡ്വ.കെ പ്രസാദിൻ്റെ അധ്യക്ഷതയിൽ പട്ടികജാതിപട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം നിർവഹിച്ചു. കോർപ്പറേഷൻ 2024-25 സാമ്പത്തിക വർഷത്തിൽ, വയനാട് ജില്ലയിൽ മാത്രം, വിവിധ പദ്ധതികൾക്കായി 61 കോടിയിൽ പരം വായ്‌പ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.

ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്‌സൺ

രത്നവല്ലി സി.കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ഡബ്ല്യുഎസ്എസ്എസ് എക്സ‌ിക്യൂട്ടീവ് ഡയറക്ട‌ർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ,കെഎസ്ബിസിഡിസി മാനന്തവാടി ഉപജില്ലാ മാനേജർ ശ്രീമതി ബിന്ദു വർഗീസ്, കെഎസ്ബിസിഡിസി വയനാട് ജില്ലാ മാനേജർ ക്ലീറ്റസ് ഡിസിൽവ, മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *