ലഹരിക്കെതിരെ ആര്‍.ജെ.ഡി ഉപവാസം നടത്തി
മേപ്പാടി: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആര്‍.ജെ.ഡി.മേപ്പാടി പഞ്ചായത്ത് കമ്മറ്റി ടൗണില്‍ എകദിന ഉപവാസം നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ.അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ പോരാടാം എന്ന മുദ്രാ വാക്യമുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ ഉപവാസം നടത്തിയത്.വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് ആരംഭിച്ച ഉപവാസം വൈകിട്ട് 6.40 ന് സമാപിച്ചു. ഉപവാസമനുഷ്ഠിച്ചവര്‍ക്ക് നാസര്‍ മാനു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഹംസ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.കോമു അധ്യക്ഷനായി.അമൃതാനന്ദമയി മീത്തിലെ സ്വാമി വേദ അമൃതാനന്ദപുരി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡന്റ് റിയാസ് ഫൈസി പാപ്ലശ്ശേരി, ഫാ.സണ്ണി .പി .എബ്രഹാം, സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍മാനു, വി.ഹാരിസ്, ആര്‍ശ ജെ.ഡി. ജില്ലാ നേതാക്കളായ എന്‍.ഒ.ദേവസി, ഡി.രാജന്‍, ബി , കെ. എ. സ്‌കറിയ, ജോസ് പനമട, രാജു കൃഷ്ണ ,നൗഷാദ് സി. കെ,സി.സഹദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു