വയനാട് ഫെസ്റ്റ്; അക്വാ ടണൽ എക്സ്പോ തുടക്കം കുറിച്ചു
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡി റ്റി പി സി യും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായി കൽപ്പറ്റയിൽ അക്വാ ടണൽ എക്പൊ ആരംഭിച്ചു. ബൈപാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ സംവിധാനങ്ങളിലൂടെയാണ് അക്വ ടണൽ എക്സ്പൊ ക്രമീകരിച്ചിരിക്കുന്നത്. അഡ്വ. ടി. സിദ്ധിഖ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന എക്സ്പോ ഉച്ചക്ക് ശേഷം 3 മുതൽ രാത്രി 10 വരെയാണ് കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുളളത്. നൂറു രൂപയാണ് ടിക്കറ്റ് നിരക്ക്. ഡ്രീംസ് എന്റർടൈൻമെന്റ്റ് ഒരുക്കുന്ന 500 അടി നീളമുള്ള അക്വാ ടണലിൽ കടൽ മത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, മത്സ്യകന്യകകൾ, എന്നിവ ഉണ്ടായിരിക്കും.
എക്സ്പോയുടെ ഭാഗമായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, മെഡിക്കൽ എക്സ്പോ, കൺസ്യൂമർ സ്റ്ററ്റാളുകൾ, സ്റ്റേജ് പരിപാടികൾ ഒരുക്കിയിട്ടുണ്ട് . ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജോജിൻ.ടി. ജോയി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. റ്റി.ജെ ഐസക്ക്, ഡി റ്റി പി സി മാനേജർ പി.പി പ്രവീൺ, ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, ഇ. ഹൈദ്രു, സി.വി. വർഗ്ഗീസ്, സി.രവീന്ദ്രൻ, ഷിബി എൻ.ബി, അജിത്ത് പി.വി., അസ്ലം ബാവ, താരിഖ് കടവൻ, നിസാർ ദിൽവേ, പി.കെ.സാലിഹ് തങ്ങൾ, എം.വി.റഫീഖ്, വി. സൈനുദ്ദീൻ, സലീം മേമന, അമ്പിളി കെ, ഷെറീന നൗഷാദ്, മുനീർ നെടുങ്കരണ സ്വപ്ന കമ്പളക്കാട്, സൗദ കെ.എം, ജോണി എന്നിവർ സംസാരിച്ചു.