ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി
ബത്തേരി: മദ്യ മയക്കുമരുന്നു ലഹരി മാഫിയയ്ക്കെതിരെ, സംസ്ഥാന സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാത്തതിനെതിരെയുംസമൂഹത്തെ ഭീഷണിയിലാക്കി ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെയും
മീനങ്ങാടി, ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് മാർച്ച് നടത്തി. കോൺഗ്രസിൻ്റേയും യു.ഡി.എഫിൻ്റേയും കലവറയില്ലാത്ത സഹായം ഗവൺമെൻ്റിനു നൽകിയിട്ടും ബ്രൂവറിയും, ബാർലൈസൻസിൽ ഇളവു നൽകിയും ബാറുകൾ യഥേഷ്ട്ടം നൽകിയും മദ്യമാഫിയയെ സഹായിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം കെ.എൽ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. മെംബർമാരായ കെ.കെ. വിശ്വനാഥൻ മാസ്റ്റർ, കെ.ഇ വിനയൻ, ബത്തേരി ബ്ലോക്ക് പ്രസിഡൻ്റ് ഉമ്മർ കുണ്ടാട്ടിൽ. ഡി.ഡി.സി. ജനറൽ സെക്രട്ടറിമാരായ ഡി.പി. രാജശേഖരൻ, എൻ.യു ഉലഹന്നാൻ എൻ.സി.കൃഷ്ണകുമാർ, ബീന ജോസ്, ജിനി തോമസ്, കെ.പി.മധു എന്നിവർ പ്രസംഗിച്ചു