ഈങ്ങാപ്പുഴ ഷിബില വധക്കേസ്; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം
കോഴിക്കോട്: ഈങ്ങാപ്പുഴ ഷിബില കൊലക്കേസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം. ഷിബിലിയുടെ കേസന്വേഷണത്തിൽ പോലീസിനുണ്ടായ വീഴ്ച്ച അന്വേഷിക്കണമെന്ന് കുടുംബം പരാതിയിൽ പറഞ്ഞു. പരാതിയിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കുടുംബം പറഞ്ഞു.
അതേസമയം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. കഴുത്തിലെ രണ്ട് മുറിവും ആഴത്തിലുള്ളതാണെന്നും ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൃത്യമായ ആസൂത്രത്തോടെയാണ് ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊന്നത്.