‘കേരളത്തിന് എയിംസ് അനുവദിക്കും, നൽകുന്നതിന് തടസങ്ങളില്ല’; കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ
ഡൽഹി:കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും നദ്ദ പറഞ്ഞു.
കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസമെന്നും എപ്പോൾ അനുവദിക്കും എന്നുമുള്ള സി പി ഐ അംഗം പി സന്തോഷ് കുമാർ എംപി യുടെ ചോദ്യത്തിന് ആണ് കേന്ദ്രമന്ത്രിയുടെ മറുപടി.
എന്നാൽ എയിംസ് എപ്പോൾ അനുവദിക്കും എന്ന കാര്യത്തിൽ ആരോഗ്യമന്ത്രി മറുപടി നൽകിയില്ല. പരിഗണന ക്രമം അനുസരിച്ച് അനുവദിക്കും എന്ന മന്ത്രിയുടെ വിശദീകരണത്തിൽ, ഇടത് എംപിമാർ പ്രതിഷേധിച്ചു.