Event More NewsFeature NewsNewsPoliticsPopular NewsRecent News

രണ്ടര പതിറ്റാണ്ടായിട്ടും കുടിവെള്ള പദ്ധതി നോക്കുകുത്തി

ബത്തേരി: കടുത്ത വേനലില്‍ കുടിവെളളത്തിനായി നെട്ടോട്ടമോടുമ്പോഴും രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും മൈനര്‍ ഇറിഗേഷന്‍ സ്ഥാപിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തി. ബത്തേരി കട്ടയാട് സ്ഥാപിച്ച കിണറും, പമ്പുഹൗസും, മാനിക്കുനിയില്‍ സ്ഥാപിച്ച ജലസംഭരണിയുമാണ് നോക്കുകുത്തിയായി നില്‍ക്കുന്നത്. 1997ലാണ് കട്ടയാട് മാനിക്കുനി പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം എത്തിക്കാനായി കിണറും പമ്പുഹൗസും ജലസംഭരണിയും സ്ഥാപിച്ചത്. ലക്ഷങ്ങളാണ് പദ്ധതിക്കായി വകുപ്പ് ചെലവഴിച്ചത്. തുടര്‍ന്ന് പമ്പ് ഹൗസില്‍ വലിയ മോട്ടോറും സ്ഥാപിച്ചു. കട്ടയാട് സ്വകാര്യവ്യക്തി ഇറിഗേഷന്‍ വകുപ്പിന് വിട്ട് നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കിണറും പമ്പഹൗസും നിര്‍മ്മിച്ചത്. കുടിവെള്ളമെത്തിക്കാന്‍ മാനിക്കുനിയിലെ മുപ്പതുവീടുകളില്‍ അന്ന് പൈപ്പ് കണക്ഷനും നല്‍കി. എന്നാല്‍ പദ്ധതി ട്രയല്‍ റണ്‍പോലും നടത്താതെ നോക്കുകുത്തിയായി മാറുകയായിരുന്നു. വേനലില്‍ കുടിവെള്ളത്തിനായി നാട് പരക്കം പായുമ്പോഴാണ് നിറയെ വെള്ളമുള്ള കിണറും, ഇത് പമ്പ്ചെയ്യാന്‍ സ്ഥാപിച്ച മോട്ടോറും ജലസംഭരണിയും വകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് അനാഥമായി കിടക്കുന്നത്. പദ്ധതി ഇപ്പോഴും പ്രാവര്‍ത്തികമാക്കിയാല്‍ നൂറിലേറെ വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ സാധിക്കും. അതിനാല്‍ ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാന്‍ തയ്യാറവണമെന്ന ആവശ്യമാണ് ഉയരുന്നത്

Leave a Reply

Your email address will not be published. Required fields are marked *