Event More NewsFeature NewsNewsPoliticsPopular NewsRecent News

വയനാട് ടൗണ്‍ഷിപ്പ്; മാര്‍ച്ച് 27 ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പങ്കെടുക്കും

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് തറകല്ലിടലിനു വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. 27, 28, 29 തീയതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക ഗാന്ധി 27ന് വൈകുന്നേരമാണ് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുക.

64 ഹെക്ടര്‍ ഭൂമിയില്‍ പൂര്‍ത്തിയാക്കുന്ന ടൗണ്‍ഷിപ്പില്‍ 7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീട് നിര്‍മ്മിക്കുക. ആരോഗ്യ കേന്ദ്രം, അങ്കണ്‍വാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ.

ടൗണ്‍ഷിപ്പിലേക്ക് 170 പേരാണ് ഇതുവരെ സമ്മതപത്രം നല്‍കിയത്. ടൗണ്‍ഷിപ്പില്‍ വീട് വേണ്ടാത്തവര്‍ക്ക് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തിന് 65 പേരും സമ്മതപത്രം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *