കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ് ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് കാമ്പയിന് തുടക്കം
മാനന്തവാടി:ലഹരിക്കെതിരെ ഫൗൾ വിളിക്കാം ജീവിതത്തിൽ ഗോൾ അടിക്കാം എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിൻ “കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ്” തുടക്കമായി.ഡോർ ടു ഡോർ ലഹരി വിരുദ്ധ പ്രചാരണം,കലാ കായിക മത്സരങ്ങൾ,സെമിനാറുകൾ,നിയമ സഹായങ്ങൾ,ക്യാമ്പസുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങൾ,കൗൺസിലിങ് സഹായങ്ങൾ തുടങ്ങി നൂറ് ദിനം നീണ്ടു നിൽക്കുന്ന പരിപാടികളുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഡി സി സി ജനറൽ സെക്രട്ടറി പി.വി.ജോർജ് ഉദ്ഘാടനം ചെയ്തു.തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു.പരിപാടിയോട് അനുബന്ധിച്ച് നടത്തിയ ഇഫ്ത്താർ മീറ്റിൽ മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സി.അബ്ദുൾ അഷ്റഫ് റംസാൻ സന്ദേശം നൽകി സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട,ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിബിൻ മാമ്പള്ളി,മനാഫ് ഉപ്പി,അനീഷ് ജേക്കബ് മണ്ഡലം പ്രസിഡണ്ടുമാരായ ഷക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,ജിജോ വരയാൽ,സുഹൈൽ പുറക്ക,ജിനു സെബാസ്റ്റ്യൻ,വിനീഷ് വി.സി,നിയോജക മണ്ഡലം ഭാരവാഹികളായ ഉനൈസ് ഓ ടി,റോബിൻ ഇലവുങ്കൽ,ഷംസീർ അരണപ്പാറ,ബിബിൻ ജോൺസൻ,സിജോ കമ്മന,കെ എസ് യു ഭാരവാഹികളായ ആതിൽ മുഹമ്മദ്,ആസിഫ് സഹീർ,സിറാജ് ഓ.എസ് അഫ്നാൻ തുടങ്ങിയവർ നേതൃത്വം നൽകി.ഇഫ്ത്താറിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.