അമ്പലവയൽ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ തലമുറ സംഗമം സംഘടിപ്പിച്ചു
അമ്പലവയൽ: അമ്പലവയൽ കുടുംബശ്രീ സിഡിഎസിന്റെറെ നേതൃത്വത്തിൽ പഴമയും പുതുമയും തലമുറ സംഗമം സംഘടിപ്പിച്ചു. വയോജനങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സംഗമമാണ് നടത്തിയത്. പുതിയ തലമുറയും പഴയ തലമുറയും തമ്മിൽ നല്ല ബന്ധം സൃഷ്ടിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും വേണ്ടിയുള്ള ഇടമായി ഈ സംഗമം മാറി. ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ ഉദ്ഘാടനം ചെയ്. സിഡിഎസ് ചെയർപേഴ്സൺ നിഷരഘു അദ്ധ്യക്ഷത വഹിച്ചു. ജെസ്സി ജോർജ്, ഷീജബാബു, കെ ജി ബിജു, പി ടി കുര്യാച്ചൻ എന്നിവർ സംസാരിച്ചു. ഡോ.ഗീതു ഡാനിയേൽ ക്ലാസെടുത്തു. സി ഡി എസ് വൈ: ചെയർപേഴ്സൺ ഗിരിജ മധു കെ വി ഏലിയാമ്മ എന്നിവർ സംസാരിച്ചു.