ചന്ദന കൃഷി തട്ടിപ്പ്:കര്‍ഷക കൂട്ടായ്മയെ മറായാക്കി
കല്‍പ്പറ്റ: വയനാട്ടിലെ ചന്ദന കൃഷി തട്ടിപ്പില്‍ കമ്പനി മുന്‍കൈ എടുത്തത് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു കൊണ്ട്.കര്‍ഷകരുടെ പേരില്‍ രൂപീകരിച്ച കൂട്ടായ്മക്ക് നേ/നേതൃത്വം നല്‍കുന്നവരാകട്ടെ കമ്പനിക്ക് ഏക്കര്‍ കണക്കിണ് ഭൂമി വിറ്റ പ്രദേശത്തുകാരും. കര്‍ഷക കൂട്ടായ്മയിലെ അംഗത്തിന് നിക്ഷേപകരെ സംഘടിപ്പിക്കുന്നതിനനുസരിച്ച് കമ്മീഷന്‍ ലഭിക്കുമെന്നാണ് വിവരം.ചന്ദനകൃഷി സുതാര്യമെന്ന് വരുത്തിതീര്‍ക്കാന്‍ ഭൂമി വാങ്ങിയവരുടെ കൂട്ടായ്മ രൂപീകരിച്ച് റജിസ്റ്റര്‍ ചെയ്ത ശേഷം സംഘടനയെ ഉള്‍പ്പടെ ഉപയോഗിച്ചാണ് പുതിയ നിക്ഷേപകരെ വലയിലാക്കിയത്. ചന്ദനം മുറിക്കാന്‍ 12 മുതല്‍ 15 വര്‍ഷം മാത്രമേ ആവശ്യമുള്ളുവെന്നാണ് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്.30 മുതല്‍40 വര്‍ഷം വരെയാണ് ചന്ദന മരത്തിനന്റെ പൂര്‍ണ വളര്‍ച്ചക്ക് ആവശ്യമെന്നും വനം വകുപ്പിന് മാത്രമേ മരം മുറിക്കാന്‍ അവകാശമുള്ളൂവെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ചാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.ചന്ദന തട്ടിപ്പിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ കമ്പനിക്ക് വേണ്ടി കര്‍ഷക കൂട്ടായ്മയുടെ പേരിലാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ചത്. വനം വകുപ്പിനന്റെ അനുമതിയോടെയാണ് കൃഷി നടത്തുന്നതെന്നും സര്‍ക്കാറിനന്റെ ചന്ദന കൃഷി പദ്ധതികളെ അട്ടിമറിക്കാനുള്ള ശ്രമത്തിനന്റെ ഭാഗമാണ് ചന്ദന കൃഷിക്കെതിരായ ആരോപണമെന്നുമാണ് പറയുന്നത്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ വിശദീകരിച്ചത്.ചന്ദനതൈ നട്ടത് മറയാക്കി 10 ഇരട്ടി അധിക വിലക്ക് ഭൂമി നിക്ഷേപകര്‍ക്ക് വില്‍കുന്നതിനെ കുറിച്ചും ചന്ദനം പാകമാകാന്‍ കുറഞ്ഞത് 30 വര്‍ഷമെങ്കിലും ആവശ്യമാണെന്നിരിക്കെ 15 വര്‍ഷം കൊണ്ട് മരം മുറിച്ച് കോടികള്‍ കൊയ്യാമെന്ന വാഗ്ദാനവും വയനാട്ടിലെ ചന്ദന കൃഷി എത്രമാത്രം വിജയിക്കുമെന്ന കാര്യത്തില്‍ ശാസ്ത്രീയ പഠനം പോലുമില്ലാത്തും സംബന്ധിച്ച് കൂട്ടായ്മക്ക് കൃത്യമായ മറുപടി പോലും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ സ്വകാര്യ കമ്പനിയുടെ ചന്ദന കൃഷി സംബന്ധിച്ച് വനം വകുപ്പിനോട് പോലും ആലോചിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചന്ദനം മുറിക്കാന്‍ വനം വകുപ്പിന് മാത്രമാണ് അവകാശമെന്നിരിക്കെ 2024 ല്‍ മന്ത്രിസഭ ചന്ദന മരം മുറിക്കാന്‍ അനുമതി നല്‍കിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിക്ഷേപകരെ കൊണ്ട് 10 ഇരട്ടി വിലക്ക് ഭൂമി വാങ്ങിക്കുന്നത്. നിലവിലുള്ള നിയമം ഭേദഗതി ചെയ്താല്‍ മാത്രമേ വ്യക്തികള്‍ക്ക് ചന്ദനം മുറിക്കാന്‍ കഴിയുകയുള്ളൂ എന്ന കാര്യം പോലും മറച്ചുവച്ചാണ് നിക്ഷേപകരെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത്. നിലവില്‍ എറണാകുളം ആസ്ഥനമായ സ്വകാര്യ കമ്പനിയുടെ ചന്ദന കൃഷിയെ കുറിച്ച് വനം വകുപ്പ് അന്വേഷണത്തിലാണ്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശത്തിനന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 15 ലക്ഷം മുടക്കി അഞ്ചു സന്റെ് വാങ്ങിയാല്‍ 15 വര്‍ഷം കൊണ്ട് കോടികള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച ചന്ദന കൃഷി തട്ടിപ്പില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. സെന്റിന് 30000 രൂപക്ക് വാങ്ങിയ സ്ഥലം ചന്ദന തൈ നട്ട ശേഷം മൂന്ന് ലക്ഷം രൂപക്കാണ് നിക്ഷേപകര്‍ക്ക് മറിച്ചുവില്‍കുന്നത്