വയനാട് പുനരധിവാസം; ഫണ്ട് വിനിയോഗ കാലാവധി നീട്ടി
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസത്തിൽ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഡിസംബർ 31 വരെയാണ് ഉപാധികളോടെ സമയപരിധി നീട്ടിയത്. എന്നാൽ ഉപാധികൾ എന്തെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നില്ല. ഇതിൽ കേന്ദ്രത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.
സമയപരിധി നീട്ടിയതിൽ വ്യക്തത വരുത്തി കേന്ദ്രം തിങ്കളാഴ്ച സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.