കേരള ഹോക്കി അസോസിയേഷൻ വയനാട് ടീമിന് യാത്രയയപ്പും ജേഴ്സി വിതരണവും നടത്തി
കൽപ്പറ്റ: കേരള ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന പത്താമത് കേരള സീനിയർ പുരുഷ ഹോക്കി ടൂർണമെന്റ്റിൽ പങ്കെടുക്കുന്ന വയനാട് ടീമിന് യാത്രയയപ്പും ജേഴ്സി വിതരണവും നടത്തി. കൽപ്പറ്റ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വയനാട് ഹോക്കി അസോസിയേഷൻ പ്രസിഡൻ്റ് കെ. ബി മദൻലാൽ അധ്യക്ഷത വഹിച്ചു. കേരള ഹോക്കി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറും, വയനാട് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടുമായ സലീം കടവൻ, ട്രഷറർ ഷിജിൻ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗും മെഹർബാൻ മുഹമ്മദ്, സൈക്ലിംഗ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൽ എ സോളമൻ, കൈതാരങ്ങൾക്കുള്ള ജേഴ്സി സ്പോൺസർ ചെയ്ത ബത്തേരി സെൻട്രക്സ് സെക്യൂരിറ്റി സൊല്യൂഷൻസ് ഉടമ വിനോദ് വി ഡി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യോഗത്തിൽ ഹോക്കി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ടും മാനന്തവാടി ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ മുഹമ്മദ് ജംഷാദ് കെ സിയും ടീം പ്രഖ്യാപനവും നടത്തി.