ഇൻ്റർനാഷണൽ ഹാപ്പിനസ് ഡേ ആഘോഷിച്ചു
കൽപറ്റ : പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക, മറ്റുള്ളവരെ സഹായിക്കുക, കൃതജ്ഞത പ്രകടിപ്പിക്കുക, ചെറിയ നിമിഷങ്ങളെ അഭിനന്ദിക്കുക എന്നിങ്ങനെ ജീവിതത്തിന് സന്തോഷവും അർഥവും നൽകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള അന്താരാഷ്ട്ര സന്തോഷദിനത്തിൽ. “കരുതലും പങ്കിടലും” എന്ന പ്രമേയത്തെ ചേർത്തുപിടിച്ചു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെനേതൃത്വത്തിൽ കൽപറ്റ ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ യോഗ, കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. ജയകുമാർ ജോൺ നിർവഹിച്ചു. ഡി.എൽ.എസ്.എ സെക്രട്ടറിയും സബ്. ജഡ്ജുമായ അനീഷ് ചാക്കോ സ്വാഗതം ആശംസിച്ചു. മുൻസിഫ് മജിസ്രേട്ട് നിജേഷ്കുമാർ, ജില്ലാ ജഡ്ജ് എ.വി. മൃദുല, ചീഫ് ജുഡീഷ്യൽ മജിസ്രേട്ട് എ.ബി.അനൂപ് മുതലായവർ പ്രസംഗിച്ചു. ഓൾ ഇന്ത്യ സിവിൽ സർവീസസ് യോഗ ചാമ്പ്യൻഷിപ്പ് ജേതാവ് എ.ആർ. സിന്ധു, കരാട്ടെ പരിശീലകനും സോഷ്യോളജി അധ്യാപകനുമായ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം മുതലായവർ യോഗ , കാരാട്ടെ ക്ലാസ്സുകൾ നയിച്ചു