ദുരന്ത ബാധിതർ സമരം ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് സംസ്ഥന സർക്കാർ – ബി.ജെ.പി
മുണ്ടക്കൈ : ചൂരൽ മല ഉരുൾ പൊട്ടലിലെ ദുരന്ത ബാധിതർ സമരം ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സർക്കാറിൻ്റെ പിടിപ്പു കേടിൻ്റെ ഫലമാണെന്ന് ബി.ജെ.പി. മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാറിൻ്റെ അനാസ്ഥക്കെതിരെ ബി.ജെ.പി പനമരം മണ്ഡലം കമ്മറ്റി വെള്ളമുണ്ടയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കേന്ദ്ര സർക്കാർ സഹായങ്ങളും ലഭിച്ചിട്ടും ദുരന്ത ബാധിതർക്ക് സഹായങ്ങളെത്തിക്കാൻ സംസ്ഥാന സർക്കാറിന് സാധിച്ചില്ല. ദുരന്തം നടന്ന് എട്ട് മാസം കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ പട്ടിക പൂർണ്ണമാക്കാൻ സാധിച്ചിട്ടില്ല. മരിച്ചവരുടെ ബന്ധുക്കൾ മരണ സർട്ടിഫിക്കറ്റിനു വേണ്ടി പോലും ഓഫീസുകൾ കയറി ഇറങ്ങുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. ദുരന്തബാധിതർക്ക് സർക്കാർ നൽകിയ പല വാഗ്ദാനങ്ങളും കൃത്യമായ ഏകോപനം ഇല്ലാത്തത് കാരണം പാളിപ്പോയ സാഹചര്യമാണുള്ളത്. ഇതെല്ലാം ദുരന്ത ബാധിതരുടെ ദുരിതം ഇരട്ടിയാക്കുന്നു. ദുരന്തബാധിതരെ സമരരംഗത്തിറക്കാതെ സംസ്ഥാന സർക്കാർ അവരുടെ വിഷയങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം.
ധർണ്ണ സമരം ബി.ജെ.പി ഉത്തര മേഖല അദ്ധ്യക്ഷൻ ടി.പി. ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പനമരം മണ്ഡലം പ്രസിഡൻ്റ് ജിതിൻഭാനു അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് പ്രശാന്ത് മലവയൽ മുഖ്യ പ്രഭാഷണം നടത്തി. കെ.എം പ്രജീഷ്, ഗണേശൻ . കെ. വി, പ്രകാശൻ, ശ്രീജ ജയദാസ് , മല്ലിക സുരേഷ്, ശാന്തകുമാരി, രമേശൻ . കെ .കെ, എന്നിവർ സംസാരിച്ചു. ശശി കരിമ്പിൽ സ്വാഗതവും ബാഹുലേയൻ നന്ദിയും രേഖപ്പെടുത്തി.