Event More NewsFeature NewsNewsPoliticsPopular News

ഔദ്യോഗിക ഭാഷ ജില്ലാതല യോഗം ചേർന്നു

കൽപറ്റ:ഔദ്യോഗിക ഭാഷയിൽ 100 ശതമാനം പുരോഗതി കൈവരിച്ച് ജില്ലയിലെ വിവിധ വകുപ്പുകൾ. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഓഫിസ് മുദ്രകളും, വാഹന ബോർഡുകളും, മിനിറ്റ്സുകളും, ഹാജർ പുസ്തകം , ടെൻഡർ പരസ്യങ്ങൾ മലയാളത്തിൽ നൽകണമെന്ന് എ. ഡി. എം കെ ദേവകി പറഞ്ഞു . ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷൻ ഓഫിസർ എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈൻ മുഖേന കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ജില്ലാ കലക്ടർ ചെയർപേഴ്സണായ ജില്ലയിലെ വിവിധ വകുപ്പുകൾ, കോപ്പറേറ്റീവ് സ്ഥാപനങ്ങൾ ,ബോർഡുകൾ, യൂണിവേഴ്സിറ്റി അംഗങ്ങൾ അടങ്ങിയ സമിതിയുടെ 2025- 2026 വർഷത്തെ ആദ്യ ഏകോപന സമിതി യോഗമാണ് നടന്നത് . വകുപ്പുതല സമിതി/ ജില്ലാ സമിതി യോഗങ്ങൾ സമയബന്ധിതമായി ചേരേണ്ടതും ഭാഷ മാറ്റ പുരോഗതി റിപ്പോർട്ട് എല്ലാ മൂന്നുമാസം കൂടുമ്പോഴും ഔദ്യോഗിക ഭാഷാ വകുപ്പിൽ എത്തേണ്ടതുമാണ്. അതിനാൽ കൃത്യമായ യോഗങ്ങൾ നടക്കേണ്ടതുണ്ട്. ഇ- ഓഫിസിൽ മന്ദാരം ഫോണ്ട് ഉപയോഗിക്കണമെന്നും ഔദ്യോഗിക ഭാഷ വകുപ്പ് സെഷൻ ഓഫിസർ എസ്. സുനിൽകുമാർ പറഞ്ഞു.യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ, യൂണിവേഴ്സിറ്റി അംഗങ്ങൾ, ബോഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൽപറ്റ:ഔദ്യോഗിക ഭാഷയിൽ 100 ശതമാനം പുരോഗതി കൈവരിച്ച് ജില്ലയിലെ വിവിധ വകുപ്പുകൾ. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഓഫിസ് മുദ്രകളും, വാഹന ബോർഡുകളും, മിനിറ്റ്സുകളും, ഹാജർ പുസ്തകം , ടെൻഡർ പരസ്യങ്ങൾ മലയാളത്തിൽ നൽകണമെന്ന് എ. ഡി. എം കെ ദേവകി പറഞ്ഞു . ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ഔദ്യോഗിക ഭാഷാ വകുപ്പ് സെക്ഷൻ ഓഫിസർ എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈൻ മുഖേന കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്നു.ജില്ലാ കലക്ടർ ചെയർപേഴ്സണായ ജില്ലയിലെ വിവിധ വകുപ്പുകൾ, കോപ്പറേറ്റീവ് സ്ഥാപനങ്ങൾ ,ബോർഡുകൾ, യൂണിവേഴ്സിറ്റി അംഗങ്ങൾ അടങ്ങിയ സമിതിയുടെ 2025- 2026 വർഷത്തെ ആദ്യ ഏകോപന സമിതി യോഗമാണ് നടന്നത് . വകുപ്പുതല സമിതി/ ജില്ലാ സമിതി യോഗങ്ങൾ സമയബന്ധിതമായി ചേരേണ്ടതും ഭാഷ മാറ്റ പുരോഗതി റിപ്പോർട്ട് എല്ലാ മൂന്നുമാസം കൂടുമ്പോഴും ഔദ്യോഗിക ഭാഷാ വകുപ്പിൽ എത്തേണ്ടതുമാണ്. അതിനാൽ കൃത്യമായ യോഗങ്ങൾ നടക്കേണ്ടതുണ്ട്. ഇ- ഓഫിസിൽ മന്ദാരം ഫോണ്ട് ഉപയോഗിക്കണമെന്നും ഔദ്യോഗിക ഭാഷ വകുപ്പ് സെഷൻ ഓഫിസർ എസ്. സുനിൽകുമാർ പറഞ്ഞു.യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ, യൂണിവേഴ്സിറ്റി അംഗങ്ങൾ, ബോഡംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *