ഗാർഹിക കംമ്പോസ്റ്റിംഗ് യൂണിറ്റ് വിതരണം ചെയ്തു
അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഗാർഹിക കംമ്പോസ്റ്റിംഗ് യൂണിറ്റ് (ജീബിൻ) വിതരണം ചെയ്‌തു. ഉറവിട മാലിന്യ സംസ്ക്കരണം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് കെ ഷമീർ വിതരണോദ്ഘാടനം ചെയ്‌തു. സ്ഥിരം സമിതി അദ്ധ്യക്ഷ ജെസ്സി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഷീജ ബാബു, വി വി രാജൻ, സെക്രട്ടറി ആർ രാജേഷ്, വിഇഒമാരായ ബഷീർ, ഫിലോമിന എന്നിവർ സംസാരിച്ചു.