Event More NewsFeature NewsNewsPoliticsPopular NewsRecent News

കടപരിശോധന അവസാനിപ്പിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കൽപ്പറ്റ: സീസൺ സമയങ്ങളിൽ വിവിധ വകുപ്പ്ഉദ്യോഗസ്ഥർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാൻനടത്തുന്ന കടപരിശോനകൾ അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘകാലമായിപ്രതിസന്ധിയിലായിരുന്ന വ്യാപാര മേഖല പെരുന്നാൾ,വിഷു, ഈസ്റ്റർ സീസൺ ആരംഭിച്ചതോടെ വലിയപ്രതീക്ഷയിലാണ്. ഈ സമയത്ത് തന്നെ ഉദ്യോഗസ്ഥർകടപരിശോധനക്കായി വരുന്നത് വ്യാപാര മേഖലയിൽവലിയ പ്രതിസന്ധിയാണ് സൃഷ്ട്‌ടിക്കുന്നത്. അനാവശ്യകടപരിശോധനകൾ ഒഴിവാക്കുന്നതിനും വ്യാപാരികളെപൊതു സമൂഹത്തിൻ്റെ മുൻപിൻ വിലകുറച്ച്കാണിക്കുന്നതിനും ചില ഉദ്യോഗസ്ഥർ നടത്തുന്നപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. വ്യപാരികളെദ്രോഹിക്കുന്ന തരത്തിലുള്ള കടപരിശോധനകളും പിഴഈടാക്കുന്നതും ആവർത്തിച്ചാൽ ഉദ്യോഗസ്ഥരെവഴിയിൽ തടയുന്നതുൾപ്പെടെ പ്രക്ഷോഭ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡന്റ് ജോജിൻ. ടി. ജോയി അദ്ധ്യക്ഷത വഹിച്ചു.കെ ഉസ്മ‌ാൻ, നൗഷാദ് കരിമ്പനക്കൽ, കുഞ്ഞിരായിൻഹാജി, ഡോ. മാത്യൂ തോമസ്, സി. രവീന്ദ്രൻ, സി.വി.വർഗ്ഗീസ്, കെ.ടി. ഇസ്‌മായിൽ, വി.ഡി. ജോസ്, മത്തായിആതിര, കമ്പ അബ്‌ദുള്ള ഹാജി, പി.വി. മഹേഷ്,എ.പി.ശിവദാസൻ, സാബു അബ്രാഹം, ശ്രീജ ശിവദാസ്,എൻ.ബി.ഷിബി, എം.വി പ്രിമേഷ്, അഷ്റഫ് ലാന്റ്മാർക്ക്, അജിത്ത് പി.വി, അഷ്റഫ് കൊട്ടാരം, സേവ്യർഎൻ.വി, വി.കെ റഫീഖ്, ടി.പി. ഓമനക്കുട്ടൻ, അബ്ദു‌ൾഖാദർ, പി.കെ അബ്‌ദുൾ റഹ്മാൻ, താരീഖ് കടവൻ,ടി.സി. വർഗ്ഗീസ്, എം.മുജീബ്, വി. ഹരിദാസ്, നിസാർ്് ദിൽവേ, കുഞ്ഞുമോൻ കാഞ്ചന, മുഹമ്മദ് അസ്ലംറഫീഖ്.കെ, അത്തിലൻ അമ്മദ്, ജോയി സെബാസ്റ്റ്യൻ,എൻ.പി. അനിൽകുമാർ, ഇ. ഹൈദ്രു, പി.സംഷാദ്സന്തോഷ് എക്‌സൽ, റോബി ചാക്കോ, സിജിത്ത്ന്ദ്രകാന്തി, അമ്പിളി കെ.എം പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *