ലൈഫ് ഭവന പദ്ധതിക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കി തൊണ്ടര്‍നാട് ബഡ്ജറ്റ്
തൊണ്ടര്‍നാട്: ലൈഫ് ഭവന പദ്ധതിക്കും ശുചിത്വത്തിനും മുന്‍തൂക്കം നല്‍കിതൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി അധ്യക്ഷനായി.51.33 ലക്ഷം രൂപ പ്രാരംഭ ബാക്കിയുള്‍പ്പെടെ ആകെ 46.84 കോടി വരവും 46.49 കോടി ചിലവും 34.20 ലക്ഷം നീക്കിയിരിപ്പം വരുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡണ്ട് എ,കെ ശങ്കരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചത്.വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കും വൃദ്ധര്‍ക്കും കോറോം ടൗണില്‍ നിന്നും പി എച്ച് സി യിലേക്ക് സ്റ്റേഹയാനം യാത്രാസൗകര്യത്തിനായി 2 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് 10.20 കോടിയും, റോഡ് പശ്ചാത്തല സൗകര്യം വികസനത്തിന് 3.38 കോടിയും, ദാരിദ്ര്യ ലഘൂകരണത്തിന് 11.50 കോടിയും, കാര്‍ഷിക മേഖലയ്ക്ക് 45.70 ലക്ഷവും, മൃഗസംരക്ഷണത്തിന് 50.50 ലക്ഷവും വിദ്യാഭ്യാസം കലാ യുവജനക്ഷേമം എന്നീ മേഖലകള്‍ക്ക് 38.16 ലക്ഷവും, ആരോഗ്യ മേഖലയ്ക്ക് 50.22 ലക്ഷവും, കുടിവെള്ളം 42 ലക്ഷവും ശുചിത്വം മാലിന്യ സംസ്‌കരണം 49.44 ലക്ഷവും, വനിതാ ക്ഷേമം 73.95 ലക്ഷവും, ശിശുക്ഷേമം 52.20 ലക്ഷവും, വയോജനക്ഷമം 25.30 ലക്ഷവും, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് 14.90 ലക്ഷവും എന്നിങ്ങനെ വിവിധ മേഖലകളില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള ജനകിയ ബഡ്ജറ്റ് ആണ് ഗ്രാമപഞ്ചായത്ത് 2025-26 ലേക്ക് വിഭാവനം ചെയ്തിരിക്കുന്നത്. സായാഹ്ന ഒ.പി സൗകര്യം ,പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തന,ം രോഗപ്രതിരോധ പ്രവര്‍ത്തനം, ആരോഗ്യ ബോധവല്‍ക്കരണം, ക്യാന്‍സര്‍ അനീമിയ രോഗനിര്‍ണയം, ഡോക്ടറുടെ മൊബൈല്‍ സേവനം എന്നിവയ്ക്കായി 3471680 രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ കായികതാരങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതിനും ആരോഗ്യപൂര്‍ണമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനും ഉതകുന്ന പദ്ധതികള്‍ക്കും പൊതു വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുന്നതിനും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ആദിവാസി മേഖലയിലെ പിന്നോക്ക അവസ്ഥ പരിഹരിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും ജൈവ വൈവിധ്യ സഹക്ഷണം ഉറപ്പുവരുത്തുന്നതുമായ ഒരു ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. സ്ഥിരം സമിതി അംഗങ്ങളായ എം ജെ കുസുമ ടീച്ചര്‍, ആമിന സത്താര്‍, കെ എ മൈമൂനത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ സത്യന്‍ മാസ്റ്റര്‍, മെമ്പര്‍മാരായ പ്രീതാ രാമന്‍, വി റ്റി അരവിനാക്ഷന്‍, എ എസ് രവികുമാര്‍, ഏലിയാമ്മ കെ ജെ, സിനി തോമസ്, മൊയ്തീന്‍ പി പി, പി എ കുര്യാക്കോസ്, എം എം ചന്തു മാസ്റ്റര്‍, ബിന്ദു മണപ്പാട്ടില്‍, കെ വി ഗണേശന്‍ ബ്ലോക്ക് മെമ്പര്‍മാരായ മെമ്പര്‍മാരായ വിജോള്‍, രമ്യ താരേഷ് തുടങ്ങിയവര്‍ സംസാരിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ് സ്വാഗതവും നന്ദി അസിസ്റ്റന്റ് സെക്രട്ടറി ബിജു ടി പറഞ്ഞു.