എരുമത്തെരുവ് മദ്രസ കെട്ടിട നിർമ്മാണ ഫണ്ട് ശേഖരണം ഉദ്‌ഘാടനം ചെയ്തു.
മാനന്തവാടി: എരുമത്തെരുവ് ഖിദ്മത്തുൽ ഇസ്ലാം സഭ പുതുതായി നിർമ്മിക്കുന്ന മദ്രസ കെട്ടിടത്തിന്റെ ധനശേഖരണാർത്ഥം ഫണ്ട് ശേഖരണം ആരംഭിച്ചു. ഇതിന്റെ ആദ്യ ബ്രോഷർ മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ഫൈസി , ഇ സി ബാപ്പു വിനു നൽകി ഉദ്‌ഘാടനം ചെയ്തു. മാനന്തവാടി താലൂക്കിലെ ഏറ്റവും വലിയ മഹല്ലാണ് എരുമത്തെരുവ് മഹല്ല്. 300 ഓളം വിദ്യാർഥികൾ നിലവിൽ മദ്രസയിൽ പഠിക്കുന്നുണ്ട്. പഴയ കെട്ടിടത്തിൽ സ്ഥല പരിമിതി മൂലം കുട്ടികൾക്ക് ക്ലാസ് റൂം ഒരുക്കുന്നതിന് സാധിക്കാതെ വന്നതോട് കൂടിയാണ് പുതിയ മദ്രസ കെട്ടിടം നിർമ്മിക്കുവാൻ മഹല്ല് കമ്മറ്റി തീരുമാനിച്ചത്. നിർമ്മാണ കമ്മറ്റി ചെയർമാൻ പി വി എസ് മൂസ്സ, കൺവീനർ ഹാരിസ് സഖാഫി. രക്ഷാധികാരിമാരായ ആലിക്കുട്ടി ഹാജി, ലത്തീഫ് കണ്ണൻതൊടി ട്രഷറർ അബ്ദുൽ അസീസ് സി വി. ഷക്കീർ അലി, ലത്തീഫ് മുരിക്കോളി, മുനീർ പാറക്കടവത്ത്, അൻഷാദ് മാട്ടുമ്മൽ, അഷ്‌റഫ് പള്ളിക്കണ്ടി, സലിം പിലാത്തറ, മുഹമ്മദലി തൈക്കണ്ടി. നാസർ ആർ വി എന്നിവർ പങ്കെടുത്തു.