കുസാറ്റ് ബയോടെക്നോളജി വകുപ്പിന് 61.5 രൂപയുടെ ഗ്രാന്റ്.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബയോടെക്നോളജി വകുപ്പിനു ഡിഎസ്ടി-എഫ്ഐഎ്സ്ടി പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഗവൺമെന്റിൽ നിന്ന് 61.5 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു.
ഈ ഫണ്ട് വകുപ്പിലെ ഗവേഷണ അക്കാദമിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഗവേഷകർക്ക് മൈക്രോബയോമിക്സ് ആൻറ് മെറ്റജിനോമിക്സ്, കാൻസർ ജിനോമിക്സ് ആൻറ് ന്യൂറോസയൻസ്, പ്ലാൻറ് ജിനോമിക്സ് ആൻറ് ജനിതകശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിനും ഉപയോഗിക്കും.
ഈ പദ്ധതിയുടെ ഭാഗമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നിവർക്കായി ജിനോമിക്സ് ഗവേഷണത്തിൽ സ്കിൽ ഡെവലപ്മെനറ് പരിപാടികൾ, സ്റ്റാർട്ടപ്പ് പദ്ധതികൾ, വ്യാവസായിക സഹകരണങ്ങൾ എന്നിവ വിപുലമായ തോതിൽ നടത്താൻ സാധിക്കുന്നതാണ്