വയോജനരാപ്പകൽസംരക്ഷണകേന്ദ്രംആലോചനയോഗംചേർന്നു
കൽപ്പറ്റ:വയനാട് ജില്ലയിലെ നിർധന കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് രാപ്പകൽ സംരക്ഷണ കേന്ദ്രം എന്ന ആശയം ആലോചിക്കുന്നതി |ന് വേണ്ടി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷനാണ്,
അതീവ ദരിദ്രർ വിഭാഗത്തിൽപ്പെട്ട കിടപ്പു രോഗികളായ വയോജനങ്ങൾക്ക് താമസവും വൈദ്യസഹായവും ഭക്ഷ ണവും ക്ഷേമവും നൽകുന്ന ഒരു അഭയ കേന്ദ്രം തുടങ്ങണം എന്ന ആശയം മുന്നോട്ടു വെച്ചത്.
ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എ. എൻ സുശീല, സിന്ധു ശ്രീധരൻ,
അസോസിയേഷൻ ഭാരവാഹികളായ സി. കെ ഉണ്ണികൃഷ്ണൻ, ജോസഫ് മാണിശ്ശേരി,സി പ്രഭാകരൻ,പി അപ്പൻ നമ്പ്യാർ തുടങ്ങിയവർ സംബന്ധിച്ചു.