Feature NewsNewsPopular NewsRecent Newsവയനാട്

ഉജ്ജ്വലം അവാർഡ് ജിഎച്ച്എസ്എസ് തൃശ്ശിലേരിക്ക്

മാനന്തവാടി: 2023-24 വർഷത്തിൽ മാനന്തവാടി നിയോജകമണ്ഡലത്തിൽ എംഎൽഎ ഒ ആർ കേളുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ഉജ്ജ്വലം പദ്ധതിയിൽ മികച്ച സ്കൂൾ ഹരിതവൽക്കരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി തൃശ്ശിലേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. തൃശ്ശിലേരി സ്‌കൂളിന്റെ പ്രവർത്തനം സ്‌കൂൾ ഹരിതവത്കരണത്തിൽ മാത്രം ഒതുങ്ങാതെ ആ നാടിൻ്റെ തന്നെ ഹരിതവൽക്കരണവും പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം വീടുകളിൽ എത്തിക്കാൻ കഴിഞ്ഞതും അവാർഡ് പരിഗണനയ്ക്ക് മുൻതൂക്കം കൂട്ടി. മാനന്തവാടി ബിആർസിയിൽ സംഘടിപ്പിച്ച അവാർഡ് ദാന പരിപാടിയിൽ എംഎൽഎ ഒ ആർ കേളുവിന് വേണ്ടി എംഎൽഎയുടെ പി. എസ് രാജേഷ് എംആർ തൃശ്ശിലേരി സ്കൂളിന് അവാർഡ് കൈമാറി. സ്കൂളിനുവേണ്ടി ഉജ്ജ്വലം കോഡിനേറ്റർ മേരി ജോസ് കെ അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, ബി പി സി സുരേഷ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *