യൂണിവേഴ്സിറ്റി ബോക്സിങ്:മാനന്തവാടി ഗവ. കോളജിന് കിരീടം
മാനന്തവാടി:കണ്ണൂരിൽ നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണവും, 1 വെള്ളിയും, 3 വെങ്കല മെഡലും കരസ്ഥമാക്കി മാനന്തവാടി ഗവ. കോളജ് കിരീടം നേടി. 57 കിലോയിൽ മുഹമ്മദ് കൈഫ്, 60 കിലോയിൽ മുഹമ്മദ് നിയാസ്, 63 കിലോയിൽ അഭിനവ് കൃഷ്ണ, 67 കിലോയിൽ അക്ഷയ് സി. ആർ, 75 കിലോയിൽ റിത്തിക് കൃഷ്ണ എന്നിവർ സ്വർണ മെഡലും നേടി. 92 കിലോയിൽ അഭിലാഷ് എ. വി വെള്ളി മെഡലും, 48 കിലോയിൽ പ്രവീൺ കുമാർ, 71 കിലോയിൽ ആകാശ് പ്രകാശ്, 80 കിലോയിൽ മുഹമ്മദ് ഷഫീൻ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി. മാനന്തവാടി എബിസി ബോക്സിങ് അക്കാദമിയിലെ ദീപേഷ്, ഹരി, സിജു, അരുൺ തുടങ്ങിയവരുടെയും, കായികധ്യാപകൻ ഡോ. ജംഷാദ് കെ സി യുടെയും പൂർണ പിന്തുണയുമാണ് വിജയം നേടാൻ സഹായിച്ചത് എന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.