വയനാട് മെഡിക്കൽ കോളെജ്ഡലിസിസ് സെന്റർ അടിസ്ഥാന വികസനത്തിന് 93.78 ലക്ഷം
വയനാട് മെഡിക്കൽ കോളെജിലെ ഡയാലിസിസ് സെൻ്റർ അടിസ്ഥാന വികസനത്തിന് 93.78 ലക്ഷം അനുവദിച്ചു. മെഡിക്കൽ കോളെജിലെ പുതിയ മൾട്ടിപർപ്പസ് കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുക. റിസർവ് ഓസ്മോസിസ് പ്ലാന്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് 93.78 ലക്ഷം രൂപയുടെ അനുമതി ലഭിച്ചത്. പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ ആസ്‌തി വികസന നിധിയിലുൾപ്പെടുത്തി 49,85,910 ലക്ഷവും 15-മത് ധനകാര്യ കമ്മീഷൻ ദേശീയ ആരോഗ്യ ദൗത്യം മുഖേന 43,93,000 ലക്ഷം രൂപയുമാണ് പ്രവൃത്തികൾക്കായി അനുവദിച്ചത്. ഡയാലിസിസ് സെൻ്ററിൽ നിലവിൽ ഒരേ സമയം 16 പേർക്കാണ് ചികിത്സ നൽകുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഒരേ സമയം 32 പേർക്ക് ചികിത്സ നൽകാൻ സൗകര്യം ഒരുക്കും. ഒരു ദിവസം നാല് ഘട്ടങ്ങളിലായി നടത്തുന്ന ഡയാലിസിസിൽ ദിവസേന 128 പേർക്ക് ചികിത്സ നൽകാൻ സാധിക്കും. കേരള മെഡിക്കൽ സർവ്വീസ് കോ-ഓപറേഷൻ ലിമിറ്റഡാണ് പ്രവൃത്തി നടപ്പാക്കുന്നത്.