മണിക്കൂറുകൾ കൊണ്ട് മുറിവുകൾ ഉണങ്ങും; പുതിയ കണ്ടുപിടിത്തവുമായി ഗവേഷകർ
മുറിവുകൾ മണിക്കൂറുകൾ കൊണ്ട് ഉണക്കാൻ സാധിക്കുന്ന പുതിയ കണ്ടുപിടുത്തവുമായി ഗവേഷകർ. ആൾട്ടോ സർവകലാശാലയിലെയും ബെയ്റൂത്ത് സർവകലാശാലയിലെയും ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. മനുഷ്യശരീരത്തിലെ മുറിവുകൾ മണിക്കൂറുകൾ കൊണ്ട് ഉണങ്ങാൻ സഹായിക്കുന്ന ‘സെൽഫ് ഹീലിങ് ഹൈഡ്രോജെൽ’ ആണ് ഇവർ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യചർമ്മത്തിന്റെ ഗുണങ്ങളെ അനുകരിക്കുന്ന തരത്തിലുള്ളതാണ്
ഈ വസ്തുവിന് വെറും നാല് മണിക്കൂർ കൊണ്ട് മുറിവിന്റെ 90 ശതമാനം ഉണക്കാനും 24 മണിക്കൂറിൽ പൂർണമായും സുഖപ്പെടുത്താനും സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. മുറിവുകളോ പരിക്കോ ഉണ്ടായാൽ സുഖപ്പെടുത്തുന്നതടക്കം അസാധാരണമായ പല കഴിവുകളുമുള്ളതാണ് മനുഷ്യചർമ്മം. ഇതിനെ അനുകരിക്കുന്ന തരത്തിലുള്ള ഒരു കണ്ടുപിടുത്തം നടത്താൻ ഗവേഷകർക്ക് ഇതുവരെ സാധിച്ചിരുന്നില്ല. നേച്ചർ മെറ്റീരിയൽസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പുതിയ കണ്ടുപിടുത്തത്തെ കുറിച്ച് ഗവേഷകർ വിശദീകരിക്കുന്നുണ്ട്.
വളരെ നേർത്തതും വലുതുമായ നാനോഷീറ്റുകൾ
കൊണ്ടാണ് ഈ ഹൈഡ്രോജെൽ
വികസിപ്പിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ
വളരെ മൃദുവായതാകും ഹൈഡ്രോജെല്ലുകൾ.
എന്നാൽ നാനോഷീറ്റുകൾക്കിടയിൽപോളിമറുകളുള്ള ഒരു ഘടനയാണ് പുതിയ
ഹൈഡ്രോജെല്ലിന്റേത്. ഇതിലെ മൂലകങ്ങൾ
പരിക്കുകൾ പെട്ടെന്ന് സുഖപ്പെടുത്താൻ
സഹായിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
മുറിവുകൾ സുഖമാക്കൽ, മരുന്നുകളുടെ വിതരണം,
സോഫ്റ്റ് റോബോട്ടിക്‌സ്, പ്രോസ്തെറ്റിക്‌സ് തുടങ്ങി
വിവിധ മേഖലകളിൽ നിർണായകമാകാൻ സെൽഫ്ഹീലിങ് ഹൈഡ്രോജെല്ലിന്റെ
കണ്ടുപിടുത്തത്തിനാകുമെന്ന് ഗവേഷകർ
അഭിപ്രായപ്പെട്ടു.