വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ മിന്നുമണിയും സജന സജീവനും തമ്മില്‍ ഏറ്റുമുട്ടും
മാനന്തവാടി: വനിതാ പ്രീമിയര്‍ ലീഗ്ക്രിക്കറ്റ് ഫൈനലില്‍ നാളെ ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മിന്നുമണിയും സജന സജീവനും തമ്മിലുള്ള യുദ്ധം കൂടിയായി മാറുന്നു.കിരീടം കൈക്കലാക്കാന്‍ ഡല്‍ഹിക്കു വേണ്ടി മിന്നുമണി രംഗത്തിറങ്ങുമ്പോള്‍ അതിന് തടയിടാന്‍ മുംബൈക്ക് വേണ്ടി സജന സജീവനും പോരടിക്കും. ചുരുക്കത്തില്‍ മിന്നുമണിയും സജന സജീവനും മുഖാമുഖം ഏറ്റുമുട്ടുമ്പോള്‍ ഇരുവരുടേയും നാട്ടുകാരായ വയനാട് മാനന്തവാടിക്കാര്‍ക്കും അത് ആവേശക്കാഴ്ചയാണ്.ഫെബ്രുവരി 14ന് ആരംഭിച്ച മത്സരങ്ങള്‍ മാര്‍ച്ച് 15ന് നടക്കുന്ന ഫൈനലോടെയാണ് സമാപിക്കുന്നത്. ഇത്തവണ വനിതാ പ്രിമിയര്‍ ലീഗില്‍ കേരളത്തില്‍ നിന്നു 4 താരങ്ങളുണ്ടായിരുന്നതില്‍ 3 പേരും വയനാട്ടില്‍ നിന്നായിരുന്നു. സജനയും മിന്നുവും കൂടാതെ റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി കല്‍പ്പറ്റ സ്വദേശിനി ജോഷിതയും കളത്തിലിറങ്ങിയിരുന്നു. കൊയ്ത്ത് കഴിഞ്ഞ വയലുകളിലും മറ്റും ക്രിക്കറ്റ് കളിച്ചു തുടങ്ങി കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ വളര്‍ന്ന് ദേശീയസംസ്ഥാന ടീമുകളില്‍ എത്തി നില്‍ക്കുകയാണ് ഇവരെല്ലാം. ഇവര്‍ക്കെല്ലാം പങ്കു വയ്ക്കാനുള്ളതാകട്ടെ ഇല്ലായ്മകളോട് പൊരുതി മുന്നേറിയ കഥയും