പുൽപ്പള്ളിയിൽ “ജീവൻ ശ്രേണി” രക്തദാന സേന രൂപീകരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ “ജീവൻ ശ്രേണി” എന്ന പേരിൽ രക്തദാന സേന രൂപീകരിച്ചു. വ്യാപാരികൾ, തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരുടെ രക്തഗ്രൂപ്പ് നിർണയം നടത്തിയതോടൊപ്പം, കാൻസർ, അരിവാൾ രോഗം തുടങ്ങിയവയുടെ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. രക്തദാനം ചെയ്യാൻ സന്നദ്ധരായവരുടെ സമ്മതപത്രം സ്വീകരിച്ച് ഒരു രക്തഗ്രൂപ്പ് ഡയറക്ടറി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുൽപ്പള്ളി വ്യാപാര ഭവനിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ഒപ്‌റ്റോമെട്രിസ്റ്റ് ഷീബ ക്ലാസുകൾ നയിച്ചു. ജോസ് കുന്നത്ത്, എം.കെ. ബേബി, ബാബു സി.കെ.,ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എന്നിവർ സംസാരിച്ചു . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, ലാബ് ടെക്നീഷ്യൻ സ്വപ്ന, എം.എൽ.എ സ്.പി നേഴ്സ് ജോയ്സി, ആശാവർക്കർ പുഷ്പ, ലിബിൻ കിഡ്‌സ്, വേണുഗോപാൽ, ലിയോ ടോം, പ്രഭാകരൻ, ശിവദാസ്, സിനു, പ്രവീൺ, മിഥുൻ എന്നിവർ നേതൃത്വം നൽകി