ക്ഷീര മേഖല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന തലത്തില്‍ ക്ഷീര മേഖലയിലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്നും സംസ്ഥാനതലത്തില്‍ മികച്ച മലബാര്‍ മേഖലാ ക്ഷീര കര്‍ഷകയായി പനമരം ബ്ലോക്കിലെ പുല്‍പ്പള്ളി ക്ഷീര സംഘത്തിലെ ബീന അബ്രഹാം, കര്‍ഷകനായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ മീനങ്ങാടി ക്ഷീര സംഘത്തിലെ എ. പ്രഭാകരന്‍ എന്നിവര്‍ അര്‍ഹരായി. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകനായി കല്‍പ്പറ്റ ബ്ലോക്കിലെ ജോസ് കുര്യന്‍, മുടക്കാലില്‍, ക്ഷീര കര്‍ഷകയായി മാനന്തവാടി ബ്ലോക്കിലെ മക്കിയാട് ക്ഷീര സംഘത്തിലെ ഷമീമ സുബൈര്‍, ജില്ലയിലെ മികച്ച എസ്.സി/എസ്.ടി. കര്‍ഷകനായി കല്‍പ്പറ്റ ബ്ലോക്കിലെ പള്ളിക്കുന്ന് ക്ഷീര സംഘത്തിലെ പി.കെ ചന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കര്‍ഷകരെ എന്റോള്‍ ചെയ്ത് പനമരം ക്ഷീര വികസന യൂണിറ്റ് ഓഫീസ് സംസ്ഥാനതലത്തില്‍ നാലാം സ്ഥാനത്തും മാനന്തവാടി ക്ഷീര വികസന യൂണിറ്റ് ഓഫീസ് അഞ്ചാം സ്ഥാനത്തും എത്തി. ഏറ്റവും കൂടുതല്‍ കര്‍ഷകരെ എന്റോള്‍ ചെയ്ത ക്ഷീര സംഘമായി അമ്പലവയല്‍ ക്ഷീര സംഘത്തെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലുള്ള ഡോ. വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ഇനത്തില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ മീനങ്ങാടി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി