കെ.എസ്.യു ക്യാമ്പസ് ജാഗരന്‍ യാത്രയെ വരവേറ്റ് വയനാട്
ലഹരി മാഫിയക്കെതിരെ വിദ്യാര്‍ത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നയിക്കുന്ന ക്യാമ്പസ് ജാഗരന്‍ യാത്രയ്ക്ക് കല്‍പ്പറ്റ ഗവ.കോളേജില്‍ സ്വീകരണം നല്‍കി.വയനാട് ജില്ലാ കമ്മിറ്റി നടത്തിയ സ്വീകരണ യോഗം എന്‍.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖബൂസ ഉദ്ഘാടന ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി അണിനിരക്കണമെന്ന് അനുലേഖ ആവശ്യപ്പെട്ടു. അതേസമയം ലഹരി മാഫിയ ക്യാമ്പസുകളില്‍ തഴച്ചു വളരുന്നത് ആശങ്കാജനകമാണെന്നും, ലഹരി വിരുദ്ധ പോരാട്ടങ്ങളെ കെ.എസ്.യു മുന്നില്‍ നിന്ന് നയിക്കുമെന്നും ജാഥാ ക്യാപ്റ്റനും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ജില്ലയുടെ സംഘടനാ ചുമതലയുള്ള ജന: സെക്രട്ടറി മാഹിന്‍ മുപ്പതില്‍ച്ചിറ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍, അരുണ്‍ രാജേന്ദ്രന്‍,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്, സംഘടനാ ജന: സെക്രട്ടറി മുബാസ് ഓടക്കാലി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു