വ്യാപാരികളുടെ ‘കൈത്താങ്ങ് ‘കൈമാറി
വെള്ളമുണ്ട:എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൽ കറാമ ഡയാലിസിസ് സെന്ററിന് വേണ്ടി ക്രമീകരിച്ച സഹായനിധി ബോക്സുകളിലെ മാസസംഖ്യ ഡയാലിസിസ് സെന്ററിന് കൈമാറി.
സെന്ററിൽ നടന്ന ചടങ്ങിൽ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി
കെ. വി. വി. ഇ. എസ് ഭാരവാഹികളിൽ നിന്നും തുക ഏറ്റുവാങ്ങി.
അൽ കറാമ ഡയാലിസിസ് സെന്റർ പ്രസിഡന്റ് പി മുഹമ്മദ്, വൈസ് പ്രസിഡന്റ് സ്റ്റാൻലി പി.പി,
കെ.വി.വി.ഇ.എസ് യൂണിറ്റ് ഭാരവാഹികളായ കൈപ്പാണി ഉസ്മാൻ ഹാജി, ഇസ്മായിൽ മിന്നൻക്കോടൻ, അവാഫി മമ്മൂട്ടി , സുബൈർ ഇ. കെ തുടങ്ങിയവർ സംബന്ധിച്ചു.
ഡയാലിസിസ് രോഗികൾക്ക് തണലാവാം..’കൈപിടിക്കാം ജീവിതത്തിലേക്ക്’ എന്ന ക്യാപ്‌ഷനോടെയാണ് കെ. വി. വി. ഇ. എസ് നേതൃത്വത്തിൽ കടകളിൽ ബോക്സുകൾ സ്ഥാപിച്ചത്.
നാൽപതുവൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നൽകുന്ന വെള്ളമുണ്ട അൽക്കരാമ ഡയാലിസിസ് സെന്റർ പ്രവർത്തനത്തിനു പ്രതി മാസം ഏഴു ലക്ഷം രൂപ ചിലവ് വരുന്നുണ്ട്. ഈ തുക സുമനസുകളുടെ സഹായത്തോടെയാണ് സംഘടിപ്പിക്കുന്നത്. 38പേർ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിൽ ഉണ്ട്.
മൂന്നാം ഷിഫ്റ്റ് കൂടി തുടങ്ങിയാൽ ഇതിൽ ഇരുപത് ആളുകളെ കൂടി പരിഗണിക്കാൻ സാധിക്കും.
മൂന്ന് ഷിഫ്റ്റ് ആരംഭിക്കുമ്പോൾ പ്രതിമാസ ചിലവ് പത്തു ലക്ഷമായി വർദ്ധിക്കും. ഇതൊക്കെ കണ്ടു കൊണ്ടാണ് വ്യാപാരികളടക്കം അൽ കറാ മയെ സഹായിക്കാൻ സജീവമായി രംഗത്ത് വന്നിരിക്കുന്നത്.