അൽഹിദായ റംസാൻ കിറ്റ് വിതരണം ചെയ്തു
പിലാക്കാവ്:പഞ്ചാരക്കൊല്ലി ചിറക്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷൻ സൊസൈറ്റി
റംസാൻ കിറ്റ് വിതരണം നടത്തി.
വിവിധ പ്രദേശങ്ങളിൽ ഉള്ള നിർദ്ധരരായ നൂറ്റി അൻപതോളം കുടുംബങ്ങൾക്കാണ് റംസാൻ കിറ്റ് നേരിട്ട് എത്തിച്ചു നൽകിയത്
വർഷാവർഷം ഹിദായ ചാരിറ്റബിൾ എഡ്യൂക്കേഷനൽ സൊസൈറ്റി ഓണത്തിനും മറ്റ് ആഘോഷങ്ങൾക്കുമെല്ലാം ഭക്ഷ്യ കിറ്റ് വിതരണവും
വിദ്യാഭ്യാസ സാമൂഹിക ആവശ്യങ്ങൾക്കും നിർദ്ധരരായ രോഗികൾക്കുള്ള മരുന്നുകളും സൗജന്യമായി വിതരണം ചെയ്ത് വരുന്നുണ്ട്
പ്രസിഡന്റ് നൗഫൽ പഞ്ചാരക്കൊല്ലി, ഖജാഞ്ചി മുഹമ്മദ്,പി ആർ ഒ ഫൈസൽ പഞ്ചാരക്കൊല്ലി,
കമ്മിറ്റി അംഗങ്ങളായ ജബ്ബാർ,ജാഫർ
വളണ്ടിയർമാരായ
ആറ്റകോയ,ഇസ്മായീൽ
,നാസർ,അബ്ദുറഹ്മാൻ,
സൈദ് ചിറക്കര
എന്നിവർ നേതൃത്വം നൽകി.