സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി.
മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവ് ചാരിറ്റബിൾ സൊസൈറ്റിയുടേയും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ പങ്കെടുത്തവരിൽ തിമിര ശസ്ത്രക്രിയയ്ക്ക് വേണ്ടി തിരഞ്ഞെടുത്തവരെ സൗജന്യമായി കോയമ്പത്തൂർ അരവിന്ദ് ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്തു തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ 420 പേർ പങ്കെടുത്തു. 20 ആശുപത്രി സ്റ്റാഫും ടീം കനിവിൻ്റെ 40 വളണ്ടിയർമാരും ക്യാമ്പിന് നേതൃത്വം നൽകി. ടീം കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീമതി ഷബിത ടീച്ചർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് .പി.കെ. രക്ഷാധികാരികൾ കെ.കെ.മോഹൻദാസ് , കെ. രാജീവൻ എന്നിവർ സംസാരിച്ചു