കുട്ടികളുടെ പ്രോജക്ട് :എന്ത് ? എന്തിന്? ശിൽപശാല സമാപിച്ചു
മീനങ്ങാടി: സയന്‍സ് ടെക്‌നോളജി എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ വയനാട് നടത്തുന്ന വിജ്ഞാന കൗതുകം പ്രോജക്ടിന്റെ ഒന്‍പതാം എപ്പിസോഡ് മീനങ്ങാടിയില്‍ സമാപിച്ചു. 6,7,8 ക്‌ളാസുകളിലെ 25 കുട്ടികളാണ് പങ്കെടുത്തത്.കുട്ടികളുടെ പ്രോജക്ട് എന്ത് ? എന്തിന് ? എന്ന വിഷയമാണ് ശില്‍പശാലയില്‍ പ്രവര്‍ത്തനാധിഷ്ഠിതമായി നടത്തിയത്.ഓരോ കുട്ടിയേയും ഒരു അനേഷണ പ്രോജക്ട് ചെയ്യുവാന്‍ പ്രാപ്തനാക്കുക എന്നതായിരുന്നു ലക്ഷ്യം.പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ ശീലങ്ങള്‍ സ്വയം പഠനത്തിന് വിധേയമാക്കിക്കൊണ്ടാണ് ശില്പശാല ആരംഭിച്ചത്. തങ്ങളുടെ ശീലങ്ങള്‍ പലതും നല്ലതല്ല എന്ന് മനഃസ്സിലാക്കിയപ്പോള്‍ കുട്ടികള്‍ക്ക് പഠനത്തിന്റെ ആവശ്യകത ബോദ്ധ്യമായി. ആരോഗ്യ ശീലങ്ങളെ കുറിച്ചുള്ള സ്വയം പ0നം കൂടുതല്‍ അറിയുന്നതിനും അറിയിക്കുന്നതിനും പ്രചോദനമായി. അനേഷണത്തിന് ഒരു വിഷയം തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകളാണ് പിന്നീട് നടന്നത്. ഗവേഷണ പ്രോജക്ടുകള്‍ അയല്‍പക്കത്തുള്ള വീടുകളുമായി ബന്ധപ്പെട്ട് ചെയ്യാമെന്ന നിര്‍ദ്ദേശം കുട്ടികളില്‍ നിന്നും ഉയര്‍ന്നു വന്നു. ഒരു വീട് ഹരിത ഭവനം ആക്കേണ്ടതിന്റെ ആവശ്യകത സ്റ്റെര്‍ക്ക് ചെയര്‍മാന്‍ പ്രൊഫ.കെ.ബാലഗോപാലന്‍ കുട്ടികളോട് സംവദിച്ചു. തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ പി.ആര്‍.മധുസൂദനന്‍ ഹരിത ഉപകരണങ്ങളായ ചൂടാറാപ്പെട്ടി , സോളാര്‍ പാനല്‍, ബയോ കമ്പോസ്റ്റര്‍ ബിന്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റ്, കിണര്‍ റീചാര്‍ജിംഗ് സംവിധാനം തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളിലായി വീടും പരിസരവും, വീട്ടിലെ ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം ,മാലിന്യ പരിപാലനം, ആര്യോഗ്യപരിപാലനം എന്നീ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ ചോദ്യങ്ങള്‍ക്ക് കൃത്യതവരുത്തി. അങ്ങനെ ഈ അഞ്ച് വിഭാഗങ്ങളിലായി 35 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഹരിത ഭവനങ്ങള്‍ ഒരു പഠനം എന്ന വിഷയത്തിനാവശ്യമായ ചോദ്യാവലി തയ്യാറാക്കി. വായനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ബാല ശാസ്ത്ര കോണ്‍സില്‍ പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പ്രോജക്ട് കൗതുകം മൊഡ്യൂള്‍ തയ്യാറാക്കി അവതരിപ്പിക്കാന്‍ വയനാട് ജില്ലയിലെ മുന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സ് ആയിരുന്ന എം.എം.ടോമി (സി.ഇ.ഒ). ,ഇ.വി.ശശിധരന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍),പി.ന്‍.പ്രകാശന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍)എന്നിവര്‍ ആര്‍.പി.മാരായി പ്രവര്‍ത്തിച്ചു.ജോസഫ് ജോണ്‍, എ.ജെ.ജോസ് , സി. കെ. മനോജ്, പി.കെ.രാജപ്പന്‍, റെജീന തുടങ്ങിയവര്‍ സഹായിച്ചു.