കണ്ണുപരിശോധന ക്യാമ്പ് നടത്തി
കമ്പളക്കാട് :ലയൺസ് ക്ലബ്ബും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയും ചേർന്ന് നടത്തിയ മെഗാ കണ്ണുപരിശോധന ക്യാമ്പ് കമ്പളക്കാട് എസ് എച്ച് ഒ എൻ.എ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് ബേബി പുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നൂർഷ ചേനോത്ത് , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് സി. രവീന്ദ്രൻ ജോബിൻ ജോസ് എന്നിവർ ആശംസകളർപ്പിച്ചു. സജി കൊച്ചുപുര സ്വാഗതവും സജി വടക്കേൽ നന്ദിയും പറഞ്ഞു. ഇരുനൂറോളം പേർ പങ്കെടുത്ത ക്യാമ്പിൽ നിന്ന് തിമിര ബാധിതരായ 22 പേരെ ചൊവ്വാഴ്ച അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യമായി ഓപ്പറേഷൻ നടത്തി തിരിച്ചു കൊണ്ടുവരും. കെ.എസ്. ബാബു, ഡോണി ഒറവനാംതടം, പി.ടി.ബേബി, ഓസ്റ്റിൻ കടമല, അബൂട്ടി, മേബിൾ ഇമ്മാനുവൽ, നാസർ വള്ളിയിൽ, എം.എം. തോമസ്, എസ്തപ്പാൻ തോപ്പിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി