കമ്പളക്കാട് യുപി സ്കൂളിൽസീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാച്വർ ടച്ച് ഹാൻഡ് വാഷ് , സോപ്പ് പുറത്തിറക്കി
കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നേച്ചർ ടച്ച് ഹാൻഡ് വാഷ്, സോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീനത്ത് തൻവീർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് മുനീർ സി കെ,വൈസ് പ്രസിഡന്റ് നയിം സി.എ, പ്രധാനാ ധ്യാപകൻ ഒ.സി എമ്മാനുവൽ, സീഡ് ക്ലബ്ബ് കോഡിനേറ്റർ ഷംന കെ, സ്റ്റാഫ് സെക്രട്ടറി ശ്യാമിലി കെ, അധ്യാപിക റീന സി. എ, എസ് ആർ ജി കൺവീനർ സ്വപ്ന വിഎസ്എന്നിവർ സംബന്ധിച്ചു.