Feature NewsNewsPopular NewsRecent Newsകേരളം

പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷനുകളിൽ ക്യു.ആർ കോഡ്

പോലീസ് സേവനങ്ങളെ സംബന്ധിച്ച്‌ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ക്യു.ആർ കോഡ് പ്രദർശിപ്പിക്കും. കേസ് രജിസ്റ്റർ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാൻ സാധിക്കും. ‘തുണ’ വെബ്സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകും. ജനപക്ഷത്ത് നിന്നാവണം പോലീസുകാർ കൃത്യനിർവഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പോലീസ് സ്റ്റേഷനുകളില്‍ കയറി വരാൻ സാധിക്കണമെന്നും യഥാർത്ഥ പ്രശ്നങ്ങളുമായി വരുന്നവർക്ക് പരിഹാരവുമായി തിരികെ പോകാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *