Event More NewsFeature NewsNewsPoliticsPopular NewsRecent News

ഭരണാനുകൂല സർവീസ് സംഘടനകളുടെ തമ്മിലടി അവസാനിപ്പിക്കുക ;എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിലെ വനിതാ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തെ തുടർന്ന് ഭരണാനുകൂല സർവീസ് സംഘടനകൾ തമ്മിൽ ചെളിവാരിയെറിയുന്നത് അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ടി. ഷാജി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരെ ബാധിക്കുന്ന ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കാത്തത്, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ഒരു ഗഡു പോലും നൽകാത്തത് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കെ എൻ.ജി.ഒ യൂണിയനും ജോയിന്റ് കൗൺസിലും ചേരിതിരിഞ്ഞ് പോരടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരെ ഭീമമായ പണപ്പിരിവിനുള്ള ഉപാധിയായി മാത്രം കാണുന്ന ഈ സംഘടനകൾ കഴിഞ്ഞ ഒമ്പത് വർഷമായി സിവിൽ സ്റ്റേഷനിൽ കാര്യമായ പ്രതിഷേധങ്ങളൊന്നും സംഘടിപ്പിച്ചിട്ടില്ല. ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം സ്ഥാപിത താല്പര്യക്കാരായ നേതാക്കൾ വർഷങ്ങളായി ഒരേ സീറ്റുകളിൽ തുടരുകയാണ്. കളക്ട്രേറ്റിലെ മിക്ക സെക്ഷനുകളിലും ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള ഫയലുകൾ കെട്ടിക്കിടക്കുമ്പോൾ, ചില നേതാക്കൾ വർഷങ്ങളായി ഒരേ സീറ്റുകളിൽ തുടരുന്നത് പ്രതിഷേധാർഹമാണ്. 2017-ലെ സർക്കാർ ഉത്തരവ് പ്രകാരം എല്ലാ വകുപ്പുകളിലും ഓൺലൈൻ സ്ഥലംമാറ്റം നിർബന്ധമാക്കിയിരിക്കെ, ചില ഓഫീസുകളിൽ 13-14 വർഷമായി സ്ഥലംമാറ്റം നടക്കാത്തത് ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണ്. സാമൂഹ്യ പെൻഷൻ കൈപ്പറ്റി സസ്പെൻഷനിലായ ജീവനക്കാരൻ മുൻപ് ഇരുന്ന കളക്ട്രേറ്റിലെ പ്രധാന സീറ്റിൽ ഫയലുകൾ കെട്ടിക്കിടന്നതിനെ തുടർന്ന് നൽകിയ മെമ്മോക്ക് മറുപടി ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ വ്യക്തത വരുത്തണം. ഈ രണ്ട് സംഘടനകളും അവരവരുടെ വകുപ്പുകൾ സാമ്രാജ്യമായി വെച്ചിരിക്കുകയാണ്. ഇങ്ങനെ പോയാൽ സ്ഥലംമാറ്റ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത പോൾ തോമസ്, നവീൻ ബാബു എന്നിവരുടെ ഗതി ഇനിയും ഉണ്ടാകും. പാർട്ടി നേതൃത്വങ്ങൾ ഇടപെട്ട് ഈ സർവീസ് സംഘടനകളെ നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *