വനിതാ സെമിനാർ നടത്തി
കൽപറ്റ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീപദവി – സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ സെമിനാർ നടത്തി. കൽപറ്റ ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന സെമിനാർ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബീന വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡോ.കെ.എസ് സുനിൽ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടേറിയറ്റംഗം ദീപ.സി.ബി റിപ്പോർട്ട് അവതരിപ്പിച്ചു. പി.വി. ഏലിയാമ്മ, കെ.എഎസ് ടി. എ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.കെ. സുകുമാരി, എൻ ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് യു.കെ.സരിത, സംസ്ഥന കമ്മിറ്റിയംഗം ടി.വി. സിന്ധു,വനിതാ കമ്മിറ്റി കൺവീനർ കെ. ശാന്ത , എ.ടി ഷൺമുഖൻ എന്നിവർ സംസാരിച്ചു. കെ.ജി.പത്മകുമാർ സ്വാഗതവും പി.യു സിതാര നന്ദിയും പറഞ്ഞു